അദ്ധ്യാത്മചേതസാ-വിവേക ബുദ്ധ്യാ എന്ന് ശ്രീ ശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. ”അഹം കര്‍ത്താ ഈശ്വരായ ഭൃത്യവല്കരോമി (ഈകര്മ്മത്തിന്റെ കര്‍ത്താവായ ഞാന്‍ ഈശ്വരന്ന് വേണ്ടി ഒരു ദാസനെപ്പോലെ കര്‍മ്മങ്ങള്‍ ചെയ്യുന്നു.) ഈബുദ്ധിയാണ് വിവേക ബുദ്ധി ഈ ബുദ്ധിയോടു കൂടി വേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍. എന്ന് ആചാര്യന്മാര് പറയുന്നു.
നിരാശിഃ -ഒരു ആഗ്രഹവും കൂടാതെ കര്‍മ്മം ചെയ്യുകയും സമര്‍പ്പണം ചെയ്യുകയും വേണം. നിര്‍മ്മമാ-ഞാനാണ് കര്‍ത്താവെന്ന് വിചാരിക്കരുത്. വിഗതഞ്ചരാ ഒരു ദുഃഖവും അലട്ടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: