ഭരതന്റെ ബലം

Friday 17 June 2016 8:14 pm IST

രാമ-രാവണ യുദ്ധത്തിനിടയില്‍ മൃതപ്രായമായവരെ ജീവിപ്പിക്കാന്‍ മൃതസഞ്ജീവനി തേടി ഹനുമാന്‍ ഹിമാലയത്തിലെത്തി. എന്നാല്‍ ഔഷധത്തിന്റെ പേര് മറന്ന് പോവുകയാല്‍ ഹനുമാന്‍ മലയടക്കം. പറിച്ചെടുത്ത് ലങ്കയിലേക്കു യാത്രയായി. വഴിമധ്യേ അയോദ്ധ്യക്ക് മുകളിലൂടെ കടന്നുപോയ ഹനുമാനു നേരെ ഭരതന്‍ അസ്ത്രം തൊടുത്തുവിട്ടു. ‘ഹാ! രാമ, ലക്ഷ്മണ!’ അമ്പേറ്റ ഹനുമാന്‍ ഒരാര്‍ത്തനാദത്തോടെ പര്‍വതത്തോടൊപ്പം ബോധരഹിതനായി നിലം പതിച്ചു. ഭരതനും മറ്റുള്ളവരും അത് ഹനുമാനാണെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വസിഷ്ഠനെക്കൊണ്ട് ചികില്‍സ നടത്തി ഹനുമാനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു. ബോധം തിരിച്ചുകിട്ടിയ ഹനുമാന്‍ യുദ്ധത്തിന്റെ കഥയെല്ലാം പറഞ്ഞുകേള്‍പ്പിച്ചു. തുടര്‍ന്ന് ഭരതനെ പരീക്ഷിക്കുന്നതിനായി ഹനുമാന്‍ പറഞ്ഞു: “എത്രയും പെട്ടെന്ന് ഈ മരുന്നുമല ലങ്കയിലെത്തിക്കണം. ഞാനാകട്ടെ തളര്‍ന്ന് പോയിരിക്കുന്നു. അങ്ങ് തന്നെ ഈ പര്‍വതം ലങ്കയിലേക്ക്‌കൊണ്ടു പോയാലും.” ഇതുകേള്‍ക്കേണ്ട താമസം ഭരതന്‍ പര്‍വതത്തോടൊപ്പം ഹനുമാനെ ബാണത്തിലിരുത്തി വില്ല് തൊടുത്തു വിട്ടു. ഭരതന്റെ പരാക്രമം കണ്ട് ഹനുമാന് അതിയായ സന്തോഷമുണ്ടായി. ബാണത്തില്‍ നിന്നുമിറങ്ങി ഹനുമാന്‍ ഭരതന്റെ ബാഹുബലത്തെ പ്രശംസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.