ഭാരതത്തെ ബോംബുവെച്ച് തകര്‍ക്കാന്‍ റിയാസിന് നല്‍കിയത് 26 കോടി

Friday 17 June 2016 8:40 pm IST

മുംബൈ: പലയിടങ്ങളിലും ബോംബു സ്‌ഫോടനങ്ങള്‍ നടത്തി ഭാരതത്തെ തച്ചുതകര്‍ക്കാന്‍ കര്‍ണ്ണാടക സ്വദേശിയായ കൊടും ഭീകരന്‍ റിയാസ് ഭട്കലിന് പാക്കിസ്ഥാന്‍ നല്‍കിയത് 26 കോടി രൂപ. ഇതിനു പുറമേ ഇയാള്‍ക്ക് കറാച്ചിയില്‍ ബംഗ്ലാവ് ഉണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. റിയാസിന് 26 കോടി നല്‍കിയതിനെച്ചൊല്ലി ഇന്ത്യന്‍ മുജാഹിദ്ദീനില്‍ കടുത്ത ഭിന്നത ഉടലെടുത്തതായും പറയപ്പെടുന്നുണ്ട്. റിയാസും സഹോദരന്‍ ഇക്ബാലും കറാച്ചിയിലെ ബംഗ്ലാവില്‍ ഭാര്യമാര്‍ക്കൊപ്പം സുഖമായി താമസിക്കുമ്പോള്‍ തനിക്ക് സകല പണികളും ചെയ്യേണ്ടിവന്നതായി മറ്റൊരു ഭീകരന്‍ യാസിന്‍ ഭട്കല്‍ പറയുന്നു. ഭീഷണിപ്പെടുത്തിയും കൊള്ള നടത്തിയുമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഫണ്ട് സ്വരൂപിച്ചത്. ഈ സാഹചര്യത്തിലാണ് റിയാസിന് പാക്കിസ്ഥാന്‍ ഇത്രയും പണം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.