കോട്ടയം: സത്യസായി സേവാ സംഘടനകളുടെ ആദ്ധ്യാത്മിക അവബോധനയാത്ര 2016 ന്റെ ഭാഗമായി 19 ന് മഹാ പമ്പാ ആരതി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് പമ്പാ ഗണപതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ വേദജപം, പ്രദക്ഷിണം, ഭജന എന്നിവ നടക്കും.
11 ന് സോണല്‍ യൂത്ത് ഇന്‍ ചാര്‍ജ്ജ് സായിരാം വി. മോഹന്‍ പ്രഭാഷണം നടത്തും. ഒന്നിന് നാരായണസേവ, രണ്ടിന് സായി സംഗീതാര്‍ച്ചന എന്നിവയ്ക്ക് ശേഷം വൈകിട്ട് 5 നാണ് മഹാ പാമ്പാ ആരതി നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ സുകുമാരപിള്ള, എസ്. സുരേഷ്കുമാര്‍, ബാലകൃഷ്ണന് നായര്‍, പി.പി ഗോപിനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: