ലോട്ടറി ടിക്കറ്റ് തട്ടിപ്പ്: കച്ചവടക്കാരന്‍ അറസ്റ്റില്‍

Friday 17 June 2016 8:51 pm IST

അടൂര്‍ : ലോട്ടറി ടിക്കറ്റിലെ നമ്പരിന്റെ അവസാന അക്കംമാറ്റി സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ നമ്പരിന്റെ അവസാനഅക്കം ഒട്ടിച്ച്‌ചേര്‍ത്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ ചെറുകിട ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പോരുവഴി ഇടയ്ക്കാട് വടക്ക് ദേവഗിരി വിളയില്‍മാപ്പിള വീട്ടില്‍ വിത്സണ്‍ (45) നെയാണ് അടൂര്‍ എസ്. ഐ കെ. എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടൂര്‍ കെ. എസ്. ആര്‍. ടി. സി ജംഗ്ഷനില്‍ നിന്നും പിടികൂടിയത്. അക്ഷയ ഭാഗ്യക്കുറിയുടെ 15ന് നറുക്കെടുത്ത ലോട്ടറിയുടെ 10,000 രൂപ അടിച്ച ടിക്കറ്റിന്റെ നമ്പരിന്റെ അവസാന അക്കം ഇയാളുടെ കൈവശമുള്ള ടിക്കറ്റില്‍ അതിവിദഗ്ധമായി ഒട്ടിച്ച് കെ. എസ്. ആര്‍. ടി. സി ജംഗ്ഷനിലെ റഹീം എന്ന ആളിന്റെ ലോട്ടറിക്കടിയില്‍ കൊടുത്ത് പണം വാങ്ങാന്‍ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇത്തരത്തില്‍ ഇയാള്‍ മുന്‍പും തട്ടിപ്പ് നടത്തിയോ എന്നത് സംബന്ധിച്ച് സംശയമുള്ളതായി പൊലീസ് പറഞ്ഞു. ഏജന്റന്‍മാരില്‍ നിന്നും ടിക്കറ്റ് വാങ്ങി കൊണ്ടുനടന്ന് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.