ലണ്ടൻ: ഭാരതത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിന് ബ്രിട്ടൻ പിന്തുണ നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഫോൺ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്.
അടുത്ത ആഴ്ച 23ന് സിയോളിൽ നടക്കുന്ന ആണവായുധ വിതരണ സമിതിയുടെ സമ്മേളനത്തിൽ ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച ചർച്ചകൾക്ക് ബ്രിട്ടന്റെ പിന്തുണ ഏറെ ഫലം ചെയ്യുമെന്നതിൽ സംശയമില്ല. എൻഎസ്ജി അംഗത്വം ലഭിക്കുന്നതോടെ ഭാരതത്തിന് ആണവ മേഖലകളിലുള്ള വിൽപ്പന വിതരണ മേഖലയിൽ പുത്തൻ ശക്തിയായി ഉയരാൻ കഴിയും. ഇതിനു പുറമെ വ്യത്യസ്ത നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാനവരാശിക്ക് ഗുണകരമായ ആണവ പ്രവർത്തനങ്ങൾ ഭാരതത്തിന് കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
നേരത്തെ എൻഎസ്ജിയിൽ അംഗമാകാൻ വേണ്ട എല്ലാ ഘടകങ്ങളും ഭാരതത്തിന് കൈവന്നതായി അമേരിക്കയും പ്രസ്താവിച്ചിരുന്നു. നിലവിലിരിക്കുന്ന അംഗങ്ങൾ ഔപചാരികമായി ചര്‍ച്ച ചെയ്തതിനു ശേഷമെ പുതിയ ഒരു രാജ്യത്തെ എൻഎസ്ജി സമിതിയിൽ അംഗമാക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: