തീരവാസികളുടെ പുനരധിവാസം വൈകുന്നു: വില്ലേജാഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

Friday 17 June 2016 9:11 pm IST

മത്സ്യത്തൊഴിലാളി കളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട് പുറക്കാട് വില്ലേജാഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച്‌

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പുറക്കാട് വില്ലേജാഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ക്ഷോഭത്തില്‍ കാലങ്ങളായി ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊണ്ടുതള്ളാതെ ശാശ്വതമായ പരിഹാരം കാണണം.
മത്സ്യത്തൊഴിലാളി മേഖലയുടെ ദുരിതം കാണാന്‍ മുഖ്യമന്ത്രി കടല്‍ക്ഷോഭം നേരിടുന്ന മേഖലകള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. ലിജു, വി. ബാബുരാജ്, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതിയംഗം ഡി. ഭുവനേശ്വരന്‍, ബിജെപി നിയോജകമണ്ഡലം ഭാരവാഹികളായ അനില്‍ പാഞ്ചജന്യം, പുറക്കാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി, ജി. രമേശന്‍, ബിജു തുണ്ടില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, ആരോമല്‍, അനില്‍ അമ്പലപ്പുഴ, വി.കെ. ഗോപിദാസ്, കെ.പി. സുധാകരന്‍പിള്ള, കൈലസം രാജപ്പന്‍, ഷാംജി പെരുവത്ര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.