എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്‌ഐ അക്രമണം

Friday 17 June 2016 9:13 pm IST

ചെങ്ങന്നൂര്‍: ഐടിഐയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്‌ഐ അക്രമണം.അക്രമത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു ഫിറ്റര്‍ ട്രേഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പുന്നപ്ര കല്ലൂപ്പറമ്പില്‍ ശ്രീശൈലത്തില്‍ ബിനു (20)പള്ളിപ്പാട് കൊച്ചുതുരുത്തിയില്‍ ജിബിന്‍.ജെ.ജിനു(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈക്കും തലയ്ക്കും സാരമായ പരിക്കുണ്ട്. ഇവരെ ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പില്‍ പ്രാക്ടിക്കല്‍ ക്ലാസിനുശേഷം പറത്തേക്കുവന്ന എട്ടോളം എബിവിപി പ്രവര്‍ത്തകരെ പുറത്ത് കാത്തുനിന്നിരുന്ന എസ്എഫ്‌ഐ യൂണിയന്‍ കൗണ്‍സിലറിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്നഎസ്എഫ്‌ഐ സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകരിലെ ചിലര്‍ പുതിയതായി അഡ്മിഷനുവന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇത് ചോദ്യംചെയ്തതിന്റെ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.