തുറവൂര്‍: പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി. തുറവൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം ലതിക വിജയനാണ് ചേര്‍ത്തല ഡിവൈഎസ്പിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സ്ഥലം മാറിപ്പോയ നൂറ്റിപ്പതിമൂന്നാം നമ്പര്‍ അങ്കണവാടിയിലെ അദ്ധ്യാപികയ്ക്ക് പകരം പുതിയ ആളെ നിയമനവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന് തുടക്കം. വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ച അധ്യാപികയില്‍ നിന്ന് പണം വാങ്ങിയെന്നാരോപിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യതായാണ് പരാതി. കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: