തൊടുപുഴ: തൊടുപുഴ സ്റ്റേഷനില്‍ ഐ.ജി അടുത്തിടെ പരിശോധന നടത്തുന്നതിന്റെ മുന്നോടിയായി പാതിവഴിയില്‍ നില്ക്കുന്ന കേസ് ഫയലുകള്‍ പൂര്‍ത്തീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചെയ്യേണ്ട ഡ്യൂട്ടി ഉത്തരവാദിത്വപ്പെട്ട പോലീസുകാര്‍ കൃത്യസമയത്ത് ചെയ്യാത്തതിനാലാണ് ഇത്തരത്തില്‍ ക്ലേശം അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഫയലുകള്‍ പൂര്‍ത്തിയാക്കേണ്ട ജോലിക്ക് തൊടുപുഴ സ്റ്റേഷനിലെ പോലീസുകാരെ തന്നെയാണ് നിയോഗിക്കേണ്ടത്.എന്നാല്‍ തൊടുപുഴ സബ് ഡിവിഷനിലുള്ള ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ എത്തിച്ചാണ് ഫയലെഴുത്ത് നടക്കുന്നത്. ഇത് മറ്റ് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇത്തരത്തില്‍ ഫയലെഴുതാന്‍ തയ്യാറാകാത്ത പോലീസുകാര്‍ക്ക് സ്ഥലം മാറ്റ ഭീഷണിയും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: