ലീഗിന്‌ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍

Tuesday 5 July 2011 5:16 pm IST

കോഴിക്കോട്: മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറിമാരായി ഇ.ടി.മുഹമ്മദ്‌ ബഷീറും കെ.പി.എ.മജീദും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ്‌ ബഷീര്‍ ജനറല്‍ സെക്രട്ടറിയുടെ പൊതുചുമതലയും മജീദ്‌ സംഘടനാകാര്യ ചുമതലയും വഹിക്കുമെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും, പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. നിലവിലുള്ള എല്ലാ സെക്രട്ടറിമാരേയും മാറ്റിയിട്ടുണ്ട്‌. എം.കെ മുനീര്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടിയില്‍ ഒരാള്‍ക്ക്‌ ഒരു പദവി എന്ന തത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്‌. ചന്ദ്രിക ദിനപത്രത്തിന്റെ ചുമതല പി.വി.അബ്‌ദുള്‍ വഹാബിന്‌ സെക്രട്ടറി സ്ഥാനം നല്‍കി. നേതൃമാറ്റം സംബന്ധിച്ച്‌ ഒരു അഭിപ്രായഭിന്നതയും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്ന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്വക്കേറ്റ്‌ എ.മുഹമ്മദ്‌ സാഹിബ്‌, കെ.വി.മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ്‌ വൈസ്‌ പ്രസിഡന്റുമാര്‍. എം.സി.മായിന്‍ ഹാജി, പി.എം.എ സലാം, കുട്ടി അഹമ്മദ്‌ കുട്ടി, എം.ഐ തങ്ങള്‍ എന്നിവരാണ്‌ പുതിയ സെക്രട്ടറിമാര്‍. ലീഗ്‌ ജനറല്‍ സെക്രട്ടറി ഭാരവാഹിത്വം സംബന്ധിച്ച്‌ തര്‍ക്കമൊന്നും ഉണ്ടായില്ലെന്ന്‌ പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.