കോട്ടയം: നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്ക്കരണത്തിന്റെ ഭാഗമായി തിരുനക്കര ക്ഷേത്രത്തില്‍ തൊഴാന്‍ വരുന്ന ഭക്തജനങ്ങളോടും പോലീസ് അധികാരികളുടെ അന്യായം. കോട്ടയത്ത് നിലവില്‍ വന്ന മാള്‍ ഓഫ് ജോയിയുടെ പ്രവര്‍ത്തനത്തിന് ശേഷം നഗരത്തില്‍ ഗണ്യമായ രീതിയില്‍ ട്രാഫിക് തിരക്ക് രൂപപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി തിരുനക്കര ക്ഷേത്രത്തിന്റെ മുന്‍വശത്ത് പോലീസ് വാഹനം പാര്‍ക്ക് ചെയ്തിട്ട് തൊഴാന്‍ വരുന്ന ഭക്തജനങ്ങളുടെ വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും അന്യായമായ രീതിയില്‍ പിഴ ഈടാക്കുകയും ചെയ്യുന്ന പോലീസ് അധികാരികളുടെ ഇത്തരം ദുര്‍നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: