നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തകര്‍ന്നു അഞ്ചു പേര്‍ക്ക് പരിക്ക്

Friday 17 June 2016 10:21 pm IST

ഇരിട്ടി: ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പടിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് തര്‍ന്നു അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ ശ്രീകണ്ഠപുരം സ്വദേശികളായ നൌഫല്‍ (28), ഭാര്യ സമീറ (24), മക്കളായ റിയാന(7), റയാന്‍ (3), നൗഫലിന്റെ മാതാവ് ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു അപകടം. ശ്രീകണ്ഠപുരത്തുനിന്നും മാന്തവാടിയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ അമിതവേഗതയില്‍ റോഡുവക്കിലെ തണല്‍ മരത്തില്‍ ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരത്തിന്റെ കീഴ്‌വശം മുറിഞ്ഞു മറിഞ്ഞു വീണു. ഈ സമയം റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.