കടുത്തുരുത്തി: കാപ്പുംതല-കുവേലി റോഡിലെ ടൈല്‍ ഇളകിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വിളയം കോട് നരസിംഹ സ്വാമി ക്ഷേത്രത്തിന് മുന്‍ ഭാഗത്തായി ഉറവയുള ഭാഗത്ത് വിരിച്ചിരുന്ന ടൈലുകളാണ് മഴ കനത്തതോടെ ഇളകി നീങ്ങിയത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങളും ഇരുചക്രവാഹന യാത്രക്കാരുമാണ് ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിയ കുഴികള്‍ മൂലം അപകടത്തില്‍പ്പെടുന്നത്. റോഡ് പണിയുടെ അപാകതയും മഴക്കാലത്ത് അമിത ഭാരം കയറ്റിയ ടിപ്പറുകളും ടോറസുകളുടെയും ഓട്ടവുമാണ് റോഡിലെ കട്ടകള്‍ ഇളകുവാനുളള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: