ഇരിട്ടി: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രികര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ തന്തോട് പാലത്തിനു സമീപം വെള്ളിയാഴ്ച 12 മണിയോടെയായിരുന്നു അപകടം. ഉളിക്കല്‍ സ്വദേശികളായ ഒരു പിഞ്ചുകുഞ്ഞും സത്രീയുമടക്കം മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരിക്കൂറില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തന്തോട് പാലം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ടു രണ്ടാള് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുല്ലുകളും കാട്ടുപൊന്തകളും മറ്റും വളര്‍ന്നു നില്ക്കുന്ന പ്രദേശമായതുകൊണ്ടും പുഴ അരികിനോട് ചേര്‍ന്ന് മരങ്ങള്‍ വളര്ന്നുനില്ക്കുന്നതിനാലും വന്‍ അപകടമാണ് ഒഴിവായത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ പ്രഥമശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: