കണ്ണൂര്‍: എല്ലാ ഭാരതീയ ഭാഷകളുടെയും അടിസ്ഥാനമായ സംസ്കൃത ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും എല്ലാവരും മുന്നോട്ടുവരണമെന്ന് ഭാരതീയ സംസ്കൃത പ്രചാരസഭയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.ബാലന്‍മാസ്റ്റര്‍ പ്രസ്താവിച്ചു. പ്രസിഡണ്ട് എസ്.പി.പരമേശ്വന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പ്രശാന്ത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.പി.രാജു, എസ്.കെ.കുഞ്ഞികൃഷ്ണന്, രവീന്ദ്രനാഥ് ചേലേരി, എ.കെ.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ജയലക്ഷ്മി സ്വാഗതവും എം.തമ്പാന് നന്ദിയും പറഞ്ഞു.
ഭാരതീയ സംസ്കൃത പ്രചാരസഭയുടെ കീഴില്‍ പയ്യന്നൂരിനടുത്ത പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃതകോളേജില്‍ പുതിയ വര്‍ഷത്തെ പ്രാക്ശാസ്ത്രി (പ്ലസ് ടു), ഡിഗ്രി, എംഎ കോഴ്സുകളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ പ്രാക്ശാസ്ത്രി കോഴ്സ് പാസായല്‍ യു.പി.സ്കൂള്‍ അധ്യാപകരാകാവുന്നതാണ്. ഡല്‍ഹി കേന്ദ്രമായുള്ള ഡീംഡ് യൂണിവേഴ്സിറ്റി ആയ ഭാരതീയ സംസ്കൃത സംസ്ഥാനില്‍ അഫിലിയേറ്റ് ചെയ്തതാണ് സംസ്കൃത കോളേജ്. ഫോണ്‍: 9446537674, 9961416381.
പ്രതികരിക്കാൻ ഇവിടെ എഴുതുക: