മാഹി: ദേശീയപാതയിലെ മാഹി പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 30 വരെ അടച്ചിടും. കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിടുന്ന മാഹി പാലത്തില്‍ നടന്നുവരുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന്റെ ജോയന്റ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായിട്ടാണ് പാലം അടച്ചിടുന്നത്.
പാലം അടച്ചിടുന്നതോടെ ദീര്‍ഘദൂര ബസ്സുകള്‍, ടാങ്കര്‍ ലോറികള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ കതിരൂര്‍, പൂക്കോട്, മേക്കുന്ന്, കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും പോകുന്ന രീതിയിലാണ് ട്രാഫിക് ക്രമീകരണം ചെയ്തിട്ടുള്ളത്. ഇത് യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറും. 1933 ല്‍ നിര്‍മ്മിച്ച മാഹി പാലത്തിന് 83 വര്‍ഷത്തെ പഴക്കമുണ്ട്. 2013 ല്‍ മാഹി പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇതില്‍ പാലത്തിന്റെ അടിഭാഗത്തെയും തൂണുകളുടെയും കോണ്‍ക്രീറ്റ് അടര്‍ന്ന് അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
അടച്ചിടുന്ന ഘട്ടത്തില്‍ ആംബുലന്‍സുകളെയും ചെറിയ വാഹനങ്ങളെയും കടത്തിവിടും. എന്നാല്‍ ചില ദിവസങ്ങളില്‍ പൂര്‍ണമായ നിലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: