കണ്ണൂര്‍: കണ്ണൂര്‍ ജില്ലാഭരണകൂടവും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കണ്ണൂര്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന അമൃതവര്‍ഷിണി പദ്ധതിയുടെ ഭാഗമായി ചെലവ് കുറഞ്ഞ മഴവെള്ള സംഭരണി നിര്‍മ്മാണത്തിലും കിണര്‍ റീചാര്ജ്ജിങ്ങിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തേപ്പില്‍ 2 വര്‍ഷമെങ്കിലും പരിചയമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട്പേരെ പരിശീലനത്തിന് ശുപാര്‍ശ നല്‍കാം. ജില്ലയില്‍ മഴവെള്ള സംഭരണി നിര്‍മ്മാണത്തിലും കിണര്‍ റീച്ചാര്ജ്ജിങ്ങിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് 25പേരുടെ ബാച്ചിനാണ് പരിശീലനം നല്‍കുന്നത്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25പേര്‍ക്ക് മാത്രമേ പരിശീലനത്തിന് അവസരമുണ്ടാവുകയുള്ളൂ. താല്പര്യമുള്ളവര് സെക്രട്ടറി, കണ്ണൂര്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്സെന്റര്, സൗത്ത് ബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തിലോ 0497 2705309 എന്ന നമ്പറിലോ 22ന് 4 മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: