ദളിത് വൃദ്ധയ്‌ക്കെതിരെ അക്രമം: പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണം: പ്രമീള സി നായക്

Saturday 18 June 2016 10:56 am IST

കാസര്‍കോട്: ദേലംപ്പാടിയിലെ ദളിത് വൃദ്ധയായ രത്‌നമ്മയെ വീട് കയറി അക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സിപിഎം ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക് ആവശ്യപ്പെട്ടു. ഭാരതീയ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയുടെ പല ഭാഗത്തും ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ ആസൂത്രിതമായ അക്രമണമാണ് സിപിഎം അവിച്ച് വിടുന്നത്. അധികാരത്തിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന സിപിഎം നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി ഇടപെടുമെന്ന് അവര്‍ പറഞ്ഞു. മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രത്‌നാവതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ഷൈലജ ഭട്ട്, യുവമോര്‍ച്ച3 ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍, മഹിളാ മോര്‍ച്ചാ ജില്ലാ സെക്രട്ടറി പുഷ്പ അമേക്കള തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് സരോജ ആര്‍ ബള്ളാര്‍, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, വൈസ് പ്രസിഡണ്ട് സുഞ്ജാനി ഷാന്‍ ബോഗ്, മഹിളാ മോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് അനിതാ ആര്‍ നായക്, കൗണ്‍സിലര്‍ സവിത ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.