അധിക നേരം ജോലി ചെയ്യുന്ന സ്ത്രീകൾ ഒരു നിമിഷം ശ്രദ്ധിക്കൂ! 

Saturday 18 June 2016 12:08 pm IST

ഓഹിയോ: ദീർഘ കാലയളവിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇത്തരം സ്ത്രീകൾ അടിമപ്പെടാറുണ്ടെന്നാണ് ഓഹിയോ സർവ്വകലാശാലയിലെ റിസർച്ച് വിഭാഗം കണ്ടെത്തി. ആഴ്ചയിൽ 40 മണിക്കൂറിലധികം 40 വർഷം ജോലി ചെയ്ത വനിതകളിലാണ് ഗവേഷകർ വിശദമായ പഠനം നടത്തിയത്. ഒന്നിലധികം അധിക ചുമതലകൾ ഏറ്റെടുക്കുന്ന സ്ത്രീകൾക്ക് ഇത്തരത്തിലുള്ള രോഗങ്ങളും ശാരീരിക ബലഹീനതയും രൂക്ഷമായി ഉണ്ടാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ അല്ലാർഡ് ഡെമ്പെ പറഞ്ഞു. സ്ത്രീകൾ ആരോഗ്യത്തെ അവഗണിച്ചു കൊണ്ട് ജോലിയിൽ ഏറെ ശ്രദ്ധ കൊടുക്കുന്നതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തുന്നത്. ഇതിനു പുറമെ പുരുഷൻമാരെക്കാലും കൂടുതൽ മാനസിക സമ്മർദ്ദങ്ങൾ തൊഴിൽ മേഖലയിൽ അനുഭവപ്പെടുന്നത് സ്ത്രീകൾക്കാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ജേണലൽ ഓഫ് ഒക്യുപേഴ്സണൽ ആൻഡ് എന്വിയോണ്മെന്റൽ മെഡിസിൻ എന്ന ഓൺലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.