നാദാപുരം: തൂണേരി ,വെള്ളൂര്‍ ഭാഗങ്ങളില്‍ ആയുധങ്ങള്‍ക്കായി ബോംബ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി .കഴിഞ്ഞ ദിവസം വെള്ളൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്. നാദാപുരം പോലീസും ,ബോംബ് സ്ക്വാഡും, സംയുക്തമായായിരുന്നു പരിശോധന. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായയും തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ റെയ്ഡില്‍ ആയുധങ്ങളൊന്നും കെണ്ടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: