ഹൈദരാബാദ്: ഭാരത വ്യോമ സേനക്ക് ഇത് അഭിമാന നേട്ടം. ആദ്യമായി മൂന്ന് വനിത സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ നടന്നു. വ്യോമയാന മന്ത്രി മനോഹർ പരീക്കറാണ് കമീഷൻ ചെയ്തത്.
വ്യോമസേനയുടെ ഫ്ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ് എന്നിവരുടെ ആദ്യ വനിതാബാച്ച് പുറത്തിറങ്ങിയത്. എയർ ഫോഴ്സ് അക്കാദമിയിലെ മാസങ്ങൾ നീണ്ട കഠിന പരിശീലനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് വനിതകള്‍ ആകാശത്തിലേക്ക് യുദ്ധവിമാനവുമായി പറന്നുയർന്നത്.
സ്ത്രീകളെ യുദ്ധരംഗത്തേക്ക് അയക്കാൻ വ്യോമസേന ആദ്യമൊന്നും താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ത്രീകളെയും യുദ്ധമുന്നണികളിൽ ഉൾപ്പെടുത്താൻ സമ്മതം മൂളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: