കാസർകോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റിൽ കുടുങ്ങി. ചെന്നിത്തലയ്ക്കൊപ്പം മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ, ഡിസിസി സെക്രട്ടറി സി.കെ.ശ്രീധരൻ എന്നിവരുമുണ്ടായിരുന്നു.
കോൺഗ്രസിന്റെ കാസർകോട് ജില്ലാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചെന്നിത്തല. ജില്ലാ ബാങ്കിന്റെ മൂന്നാമത്തെ നിലയിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. പതിനൊന്നു മണിയോടെ ബാങ്കിലെത്തിയ ചെന്നിത്തല ലിഫ്റ്റിൽ കയറി. ലിഫ്റ്റ് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിൽ എത്തിയപ്പോൾ വൈദ്യുതി നിലച്ചു. തുടർന്ന് ലിഫ്റ്റ് നിന്നുപോയി. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പ്രവർത്തിച്ചില്ല.
തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അവരെത്തി മൂന്നാം നിലയിലെ ലിഫ്റ്റിന്റെ പൂട്ട് പൊളിച്ച് ചെന്നിത്തലയെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: