ശ്രീനഗര്‍: മുറി വൃത്തിയാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കശ്മീരില്‍ പതിനാറ് കുട്ടികള്‍ക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനം. ശ്രീനഗറിലെ ഗോജിബാഗില് വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
പരിക്കുകളോടെ ഇന്ന് രാവിലെ കുട്ടികള്‍ സ്ക്കുളിലെത്തിയപ്പോഴാണ് വാര്‍ഡന്റെ ക്രൂരത പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ കുട്ടികള്‍ രാജ്ബാഗിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥിക്കളാണ്. സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപിക കൂടിയായ വാര്‍ഡനെ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തു. ഇതിന് മുമ്പും വാര്‍ഡനെതിരെ ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: