ന്യൂദല്‍ഹി: നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ്ലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പുലര്‍ച്ചെ 12.01 നാണു ഭൂചലനം അനുഭവപ്പെട്ടത്.
സമുദ്രത്തില്‍ 29.90 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: