തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ നിലവിലെ ഫൈനാന്‍സ് ഡയറക്ടര്‍ ആര്. പി. ഖണ്ഡേല്‍വാളിന് ചെയര്‍മാനും എംഡിയുമായി അധിക ചുമതല നല്കി. സിഎംഡിയായിരുന്ന ഡോ എം. അയ്യപ്പന് വിരമിച്ച ഒഴിവിലാണ് നിയമനം. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷന് ട്രസ്റ്റിന്റെയും എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡിന്റെയും ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം.
ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ ഫൈനാന്‍സ് ഡയറക്ടറായിരുന്നു. സെയിലില്‍ 22 വര്‍ഷത്തെ സേവനം അനുഷ്ഠിച്ച് പ്രോജക്ട് ഗ്രൂപ്പിന്റെയും ചുമതലയുള്ള സീനിയര്‍ ഫൈനാന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയാണ് സ്ഥാനമൊഴിഞ്ഞത്. രസതന്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എംബിഎ നേടി. എഐസിഡബ്ല്യുഎ, എസിഎസ്, എല്‍എല്‍ബി തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതകളും അദ്ദേഹത്തിനുണ്ട്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നീ സംഘടനകളിലെ അംഗമാണ്.
2012 ജൂലൈയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അദ്ദേഹത്തെ ധനകാര്യ രംഗത്തെ അതിവിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: