ഭാര്യയെ കാണാന്‍ അനുവദിച്ചില്ല; യുവതിയെ ഓടുന്ന ട്രെയിനില്‍നിന്നും യുവാവ് തള്ളിയിട്ടു

Saturday 18 June 2016 9:07 pm IST

താനെ: ഭാര്യയെ കാണാന്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ കയറിയതു തടഞ്ഞ യുവതിയെ യുവാവ് ഓടുന്ന ട്രെയിനില്‍നിന്നും പുറത്തേക്കു വലിച്ചെറിഞ്ഞു. ഗുരുതര പരിക്കുകകളോടെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മുംബൈ-ഗൊരക്പുര്‍ എക്‌സ്പ്രസ് ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. രേഖാ നേവല്‍ (22) എന്ന യുവതിയാണ് പരിക്കുകളോടെ രക്ഷപെട്ടത്. റെയില്‍വെ ജീവനക്കാര്‍ രേഖയെ പരുക്കുകളോടെ ട്രാക്കില്‍ കണ്ടെത്തുകയും ഉടനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ദിനേഷ് യാദവ് എന്ന ആളെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. ദിനേഷ് യാദവ് ഭാര്യയെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറ്റിയ ശേഷം ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തത്. ട്രെയിന്‍ ഓരോ സ്റ്റേഷനിലുമെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ കാണാന്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ എത്തി. എന്നാല്‍ ഇത് രേഖ തടഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടാകുകയും രേഖയെ ഇയാള്‍ ട്രെയിനില്‍നിന്നും പുറത്തേക്കെറിയുകയുമായിരുന്നു. രേഖയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിനേഷ് യാദവിനെ ഡോമ്പിവാലി സ്റ്റേഷനില്‍നിന്നും റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.