ഇടുക്കി: ഏലപ്പാറ സ്വദേശിനിയായ 29 കാരിയെ രണ്ട് യുവാക്കള്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്ന് പീരുമേട് പോലീസ് കേസെടുത്തു. മേമല സ്വദേശി റോബിന്, ഏലപ്പാറ സ്വദേശി രതീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റോബിന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയുടെ ഫോട്ടോ എടുത്ത ശേഷം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളോട് ചേര്‍ക്കുകയായിരുന്നു. പിന്നീട് ഇത് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. നാട്ടുകാരെ ഫോട്ടോ കാണിക്കുമെന്ന് പറഞ്ഞാണ് യുവതിയുടെ വീട്ടില്‍ വച്ച് റോബിന് പീഡിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് രതീഷും യുവതിയെ പീഡിപ്പിച്ചു. ശല്യം സഹിക്കവയ്യാതെ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍് തുറന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് പീരുമേട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പീരുമേട് സിഐ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: