ചെന്നിത്തല അര മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി

Saturday 18 June 2016 9:10 pm IST

 

ലിഫ്റ്റില്‍ കുടുങ്ങിയ രമേശ് ചെന്നിത്തലയെ
ഫയര്‍ഫോഴ്‌സ് പുറത്തിറക്കുന്നു

കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തല ഉള്‍പ്പെടെ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍, ഡിസിസി സെക്രട്ടറി സി.കെ.ശ്രീധരന്‍, പിഎ അഷ്‌റഫലി എന്നിവരും കുടുങ്ങിയത്.

വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തലയേയും കൂട്ടരേയും ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തുകയായിരുന്നു. ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാം നിലയിലെ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. അവിടേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയെങ്കിലും രണ്ടാംനില പകുതി കഴിഞ്ഞപ്പോള്‍ വൈദ്യുനിലച്ച് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലക്കകയായിരുന്നു. എന്നാല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റു സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി ലിഫ്റ്റ് പൊളിച്ചാണ് രമേശ് ചെന്നിത്തലയെയും സംഘത്തെയും പുറത്തിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.