കട്ടപ്പന: ടൗണിലും പരിസരങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ നിറയുന്നു. സെന്‍ട്രല്‍ ജംഗ്ഷനിലും ഹൈവേയുടെ വശങ്ങളിലുളള പോസ്റ്റുകളിലും തണല്‍ മരങ്ങളിലും ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെ മറച്ചാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നത്. ഇതുമൂലം അന്യദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പോവുന്നതും അപകടങ്ങള്‍ ഉണ്ടാവുന്നതും പതിവാണിവിടെ. ഡിവൈഎസ്പി ഓഫീസിനു സമീപമുളള സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനില്‍ പരസ്യം പതിക്കരുതെന്ന പോലീസിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ മറച്ചാണ് ഫ്ളക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ടും ഇതിനെതിരെ യാതൊരുവിധ നടപടിയും പോലീസോ, മുനിസിപ്പാലിറ്റി അധികൃതരോ എടുത്തിട്ടില്ല. വിവിധ മത അദ്ധ്യക്ഷന്മാരുടേയും, രാഷ്ട്രീയ സംഘടനകളും വ്യത്യാസമില്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കട്ടപ്പന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമായിട്ടും ഇത്തരത്തില്‍ ദിശാ ബോര്‍ഡുകള്‍ മറയ്ക്കുന്നത് ഇവരെയും വലയ്ക്കുകയാണ്. അനധികൃത പാര്‍ക്കിംങും ഫുട്പാത്ത് കൈയ്യേറ്റവും ടൗണില്‍ ഏറി വരികയാണ്. ഇത്തരം ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കണമെന്നും സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ പള്ളിക്കവല വരെ അനധികൃതമായി ഫുട്പാത്തിലുളള വാഹനങ്ങളുടെ പാര്‍ക്കിംഗിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: