ശബരിമല : വനഭൂമി സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും

Sunday 19 June 2016 10:38 am IST

ശബരിമല: ശബരിമല വികസനത്തിന് വനഭൂമി ലഭ്യമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ 21 ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി ദേവസ്വംബോര്‍ഡ് അധികൃതര്‍ക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കും. കുന്നാര്‍ ഡാം ഉയരം കൂട്ടുന്നതടക്കം ശബരിമലയ്ക്കാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡ് അപേക്ഷ നല്‍കണം. നിലവില്‍ ശബരിമലയില്‍ പാരിസ്ഥിതിക അനുമതിക്കായി ദേവസ്വം ബോര്‍ഡിന്റെയോ സംസ്ഥാന സര്‍ക്കാരിന്റേയോ അപേക്ഷകളൊന്നും കേന്ദ്രസര്‍ക്കാരിന്റെ മുമ്പിലില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിയുന്നത്. ഇക്കാര്യങ്ങളേപ്പറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശബരിമലയില്‍ വനഭൂമി ലഭ്യമാക്കുന്നതിന് മതിയായ പദ്ധതികളും അപേക്ഷകളും കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ അനൂകൂലമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.