മരം വീണ് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു

Saturday 18 June 2016 9:30 pm IST

ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍

ഹരിപ്പാട്: കാറ്റിലും മഴയിലും മരംവീണ് ഇലക്ട്രിക് ലൈന്‍ പൊട്ടി ദേശീയപാതയ്ക്ക് കുറുകെ വീണ് ഗതാഗതം മുടങ്ങി. ഈ സമയം ലൈനില്‍ വൈദ്യുതി പ്രവാഹം ഇല്ലാഞ്ഞതിനാല്‍ അപകടം ഒഴിവായി. ദേശീയപാതയില്‍ നാരകത്തറ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ റോഡരികില്‍ നിന്ന മരം ലൈന്‍കമ്പിയിലേക്ക് വീഴുകയും പോസ്റ്റ് ഒടിഞ്ഞ് ലൈന്‍ കമ്പി റോഡിന് കുറുകെ പൊട്ടി വീഴുകയുമായിരുന്നു. ഈ സമയം വാഹനങ്ങള്‍ കടന്നു പോകാഞ്ഞതും തുണയായി. ഒരു ബൈക്ക് യാത്രികന്‍ മരം വീണപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും വാഹനം ഓടിച്ച് മാറ്റുകയായിരുന്നു. കെഎസ്ഇബി അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതര്‍ റോഡില്‍ നിന്നും കമ്പികള്‍ മാറ്റി വൈദ്യുത ബന്ധവും ഗതാഗതവും പുനഃസ്ഥാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.