ദളിത്പീഡനം: പ്രതിഷേധ പ്രകടനം നടത്തി

Saturday 18 June 2016 9:32 pm IST

ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് ഇല വനിതാവേദി സംഘടിപ്പിച്ച കൂട്ടായ്മ ബബിത ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കണ്ണൂര്‍ തലശ്ശേരിയില്‍ രണ്ടു ദളിത് വനിതകളെയും ഒപ്പം പിഞ്ചു കുഞ്ഞിനേയും പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത് അപമാനിച്ച സംഭവത്തില്‍ ഇല വനിതാവേദി പ്രതിഷേധിച്ചു. പ്രതിഷേധ കൂട്ടായ്മ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ബബിത ജയന്‍ ഉത്ഘാടനം ചെയ്തു. ജില്ലാകോര്‍ഡിനേറ്റര്‍ രേവമ്മ അദ്ധ്യക്ഷയായി. ഇത്തരത്തില്‍ വനിതകളെ സമൂഹത്തില്‍ അപഹാസ്യപ്പെടുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും തടയുന്നതിന് ഭരണകൂടം മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വനിതകള്‍ ഒപ്പിട്ട നിവേദനം അയക്കുന്നതിനും തീരുമാനിച്ചു. സെക്രട്ടറി സുഷമ, മണി, കാര്‍ത്ത്യായനി, അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.