ബാലഗോകുലം ജില്ലാ സമ്മേളനം ആരംഭിച്ചു

Saturday 18 June 2016 9:36 pm IST

ചേര്‍ത്തല: ബാലഗോകുലം ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍ തുടങ്ങി. തൃപ്പൂരക്കുളങ്ങര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കാഥിക ആര്യാ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡി. രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദര്‍ശി പ്രസന്നന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഇ.കെ. രാജ് മോഹന്‍, കെ.ബി. സന്തോഷ്, ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന സഭ ഡോ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, പ്രമുഖ വ്യക് തികളെയും ചടങ്ങില്‍ ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ പങ്കജിന്റെ ഫോട്ടോ പ്രദര്‍ശനവും നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.