പള്ളിവയലില്‍ ഇറങ്ങിയ കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

Saturday 18 June 2016 10:16 pm IST

ബത്തേരി : ബത്തേരി വന്യജീവി സങ്കേതത്തിന് സമീപം വടക്കനാട് പള്ളിവയലില്‍ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് കടുവ കുടുങ്ങിയത്. 9 വയസ്സ് പ്രായം ഉള്ള പെണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. കടുവയുടെ വയറില്‍ ചെറിയ രീതിയിലുള്ള മുറിവുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് വെള്ളക്കെട്ട് ജയമണിയുടെ കൃഷിയിടത്തില്‍ അവശനിലയില്‍ കടുവയെ കണ്ടെത്തിയത്.തുടര്‍ന്ന് വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷണം തുടങ്ങി. ഉച്ചയോടെ തൊട്ടടുത്ത പുഷ് പരാജിന്റെ തോട്ടത്തില്‍ കൂടും ,പരിസരങ്ങളില്‍ ക്യാമറയും സ്ഥാപിച്ചു.ആദ്യം കടുവയെ വനത്തിലേക്ക് തിരിച്ചു കയറ്റാനായിരുന്നു ശ്രമിച്ചത്.എന്നാല്‍ കടുവ അവശനായതിനാല്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുമെന്ന സംശയത്താലാണ് കൂടു വെക്കാന്‍ തീരുമാനമായത്.ഇതിനിടെ മയക്കു വെടി വെച്ച് പിടിക്കുന്നത് കടുവയുടെ ജീവന് ഭീഷണിയാകും എന്ന അഭിപ്രായവും ഉയര്‍ന്നു. റെയ്ഞ്ച് ഓഫീസര്‍മാരായ അജിത് കെ.രാമന്‍ .കൃഷ്ണദാസ് ,വിനോദ് , വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് ,അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹീരാ ലാല്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്ന് കടുവയെ ബത്തേരി ഡിവിഷന്‍ ഓഫീസില്‍ ത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം വിദഗ്ദ ചികിത്സക്കായി നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള ലയണ്‍ സഫാരി പാര്‍ക്കിലേക്ക് കൊണ്ടുപോയി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.