ട്രാഫിക് സിഗ്നല്‍ മിഴിയടച്ചു: നഗരം ഗതാഗതക്കുരുക്കില്‍

Saturday 18 June 2016 10:18 pm IST

തിരുവല്ല: കാലപഴക്കം ചെന്ന സിഗ്നല്‍ യൂണിറ്റ് പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്നു ട്രാഫിക് ലൈറ്റുകള്‍ വീണ്ടും മിഴിയടച്ചു. ഇതോടെ കനത്തമഴയില്‍ നഗരം മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടി.മാസങ്ങള്‍ക്ക് മുമ്പ്് തകരാറിലായ സിഗ്നല്‍ യൂണിറ്റ് പൂര്‍ണമായി മാറി പുതിയത് സ്ഥാപിക്കണമെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അന്ന് കൗണ്‍സില്‍ യോഗം കൂടി പുതിയത് സ്ഥാപിക്കാനുള്ള അനുമതി വാങ്ങാന്‍ സാധിക്കില്ലന്ന് നിലപാടെടുത്ത നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പുതിയ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി എടുത്തില്ല.അന്ന് ചാര്‍ജ്ജ് നില്‍ക്കാത്ത ബാറ്ററികകളുടെയും പവര്‍യൂണിറ്റുകളുടെയും പ്രശനങ്ങള്‍ താല്കാലികമായി പരിഹരിച്ചാണ് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. ബാറ്ററി, ചാര്‍ജിംഗ് യൂണിറ്റ് എന്നിവ മാറ്റിവയ്ക്കുന്നതിന് 1,29,850 രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി നഗരസഭയ്ക്ക് കെല്‍ട്രോണ്‍ എഞ്ചിനീയര്‍മാര്‍ നല്‍കിയിരുന്നു. നിലവിലെ ബാറ്ററിയും പവര്‍ യൂണിറ്റും പൂര്‍ണമായും മാറ്റി പുതിയത് വച്ചാല്‍ മാത്രമേ ലൈറ്റ് പ്രവര്‍ത്തനക്ഷമമാകു.കാലപഴക്കം ചെന്ന ട്രാഫിക് സിഗ്നല്‍ പൂര്‍ണമായി നശിച്ച നിലയിലാണ്.ഇതോടെ ഇന്നലെ പുലര്‍ച്ചമുതല്‍ വലിയ ഗതാഗതകുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.കനത്തമഴയില്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് ട്രാഫിക് പോലീസ് വാഹനങ്ങള്‍ കടത്തിവിടുന്നത്.പ്രവര്‍ത്തി ദിവസമായതിനാല്‍ ജോലിക്കാരടങ്ങുന്ന യാത്രക്കാരെയാണ് കുരുക്ക് ഏറെ ബാധിച്ചത്. സിഗ്‌നല്‍ സംവിധനം തകരാറിലാകുന്നതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് സ്ഥിരമായിരിക്കുകയാണ്.മതിയായ ട്ര്ാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും കാര്യങ്ങള്‍ രൂക്ഷമാക്കുന്നു.പ്രദേശത്തെ രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജിജ് അടക്കമുളള ആശുപത്രികളിലേക്ക് പോകുന്ന രോഗികളും കുരുക്കില്‍ വലഞ്ഞു.പ്രദേശത്തെ വ്യാപാരസ്ഥപനങ്ങളോട് ചേര്‍ന്ന അനധികൃത പാര്‍ക്കിംഗും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.— ട്രാഫിക്ക് സിഗ്‌നല്‍ തകരാറിലായതിനാല്‍ എംസി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷന്‍ മുതല്‍ മുത്തൂര്‍ വരെയും കായംകുളം പാതയില്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കുരിശുകവല വരേയും റ്റികെ റോഡില്‍ എസ്—സിഎസ്ജംഗ്ഷന്‍ മുതല്‍ തീപ്പനി വരെയും മല്ലപ്പള്ളി റോഡില്‍ ദീപാജംഗ്ഷന്‍ മുതല്‍ റ്റിഎംഎം ആശുപത്രി വരെയുമാണ് ഗതാഗതകുരുക്ക് ഇന്നലെ അനുഭവപ്പെടുന്നത്.——എസ്‌സിഎസ് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ ഇരുപതില്‍പ്പരം ദേശസാല്‍കൃത ബാങ്കുകള്‍, നാല് ഓഡിറ്റോറിയം, പതിനഞ്ചില്‍പ്പരം വ്യാപാര സമുച്ചയങ്ങള്‍, 25ല്‍പ്പരം ഫഌറ്റുകള്‍, മാര്‍ത്തോമ്മ സഭാ ആസ്ഥാനം, അതിനുള്ളിലെ കാമ്പസ്, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, രണ്ട് ബസ്‌സ്‌റ്റേഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നഗരത്തിനുള്ളില്‍ മാത്രം പതിനായിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും എത്തുന്നത്.ഇവരെയെല്ലാം മണിക്കൂറുകള്‍ കുരുക്കില്‍ കിടത്തിയാണ് ഇന്നലെ് നഗരത്തില്‍ നിന്ന് യാത്രയാക്കിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.