കടപ്ര: രാഷ്ടീയ സ്വയംസേവക സംഘം കടപ്ര മണ്ഡലത്തിന്റെ ഹിന്ദു സാമ്രാജ്യദിന ഉത്സവം പരുമല പനയ്യന്നാകാവ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.അഡ്വ:സി.എന്‍.അമ്മാഞ്ചി അദ്ധ്യക്ഷത വഹിച്ചു. രാഷ്ടീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ:എസ്.എന്‍.ഹരികൃഷ്ണന് പ്രഭാഷണം നടത്തി .നിരണം താലൂക്ക് കാര്യവാഹ് എസ്.സുമേഷ് കുമാര്‍,ക്ഷേത്ര സംരക്ഷണ സമിതി തിരുവല്ല താലൂക്ക് സെക്രട്ടറി എസ്.എന്‍.ഹരികൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. 10,+2ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനോപകരണം വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: