മരത്തടി കയറ്റി വന്ന ലോറി മറിഞ്ഞു

Saturday 18 June 2016 10:26 pm IST

വേലൂപ്പാടം പുലിക്കണ്ണിയില്‍ മരത്തടിയുമായി വന്ന ലോറി മറിഞ്ഞ നിലയില്‍

വേലുപ്പാടം : പുലിക്കണ്ണിയില്‍ മരത്തടികള്‍ കയറ്റി വന്ന ലോറി മറിഞ്ഞു. 2 മണിയോടെയായിരുന്നു സംഭവം. കള്ളായിയില്‍ നിന്നും വിറക് കയറ്റി ആമ്പല്ലൂരിലേയ്ക്ക് പോകുകയായിരുന്നു ലോറി. അമിത ഭാരത്തെ തുടര്‍ന്നാണ് ലോറി മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറിയിലുണ്ടായിരുന്ന വിറക് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം മറിഞ്ഞ ലോറി ഉയര്‍ത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.