തിരുവനന്തപുരം : ആയുര്‍വേദ പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് 25,000ല്‍ നിന്ന് 30,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 2016 ഏപ്രില്‍ ഒന്നുമുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. ഗവ. ആയുര്‍വേദ കോളേജ് തിരുവനന്തപുരം, ഗവ. ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, ഗവ. ആയുര്‍വേദ കോളേജ് കണ്ണൂര്‍, വൈദ്യരത്നം പിഎസ് വാര്യര്‍ ആയുര്‍വേദ കോളേജ് കോട്ടയ്ക്കല്‍, വൈദ്യരത്നം പിഎസ് വാര്യര്‍ ആയുര്‍വേ കോളേജ് ഒല്ലൂര്‍ എന്നീ അഞ്ച് കോളേജുകളിലെ 372 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സംസ്ഥാനത്തു നിയമനം ലഭിച്ച അംഗപരിമിതരില്‍ 78 പേര്‍ക്ക് സ്ഥിരം നിയമനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 1994 ജൂലൈ ഒന്നിനും 96 ഡിസംബര്‍ 31നും ഇടയില്‍ 179 ദിവസം സേവനം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തിയത്.
വിടുതല്‍ ദിവസം പൊതു അവധി ആയതിനാല്‍ 179 ദിവസം തികയ്ക്കാന്‍ കഴിയാത്തവരും സ്ഥിരപ്പെടുത്തിയവരില്പ്പെടും. അര്‍ഹരായ 150ഓളം പേരുടെ പട്ടിക സാമൂഹിക നീതി ഡയറക്ടര്‍ പരിശോധിച്ചാണ് 78 പേരെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ അനുശാസിക്കുന്ന മാതൃകയില്ലാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ളവരെയും മിതമായ രേഖകള്‍ ഇല്ലാത്തവരെയും തല്ക്കാലം പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: