കാര്‍ത്തികപുരം: കാര്‍ത്തികപുരത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ വായാട്ട് പറമ്പ് സ്വദേശി ശരത്ത് (28)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ത്തികപുരം ദീപ പടിക്കലില്‍ മണക്കടവില്‍ നിന്നും വരികയായിരുന്ന ടാറ്റാ മാജിക്ക് ആലക്കോടുനിന്നും വരികയായിരുന്ന ബൊലോറ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാറ്റാമാജിക്കിലെ ഡ്രൈവറാണ് പരിക്കേറ്റ ശരത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: