കണ്ണൂര്‍: ജീവകാന്തം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്കൈ ട്രസ്റ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗാദിനമായ 21 മുതല്‍ യോഗാശ്രമം-മാനസിക-ശാരീരികാരോഗ്യ പരിപാടി നടത്തുന്നു. മരുന്നിന്റെയും മന്ത്രത്തിന്റെയും യന്ത്രത്തിന്റെ ആശ്രിതത്വം കുറച്ച് മാനസിക ശാരീരിക ആരോഗ്യം നേടാനുള്ള പ്രവര്‍ത്തനപരിപാടികളുടെ സമന്വയമാണ് യോഗാശ്രമമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 25 പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യോഗാപരിശീലനം, ജില്ലയിലെ നൂറ് യുവജനങ്ങള്‍ക്കായി അവരുടെ പഠനത്തോടൊപ്പം പൂര്‍ത്തീകരിക്കാവുന്ന വിഷന്‍ അക്കാദമി യോഗാ ഫോര്‍ യൂത്ത് എംപവര്‍മെന്റ് സൗജന്യ ഡിപ്ലോമ കോഴ്സും യോഗാധ്യാപകരെ സൃഷ്ടിക്കുന്നതിന് വേണ്ടി ‘ാരതീയാര് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ യോഗ എംഎ/ഡിപ്ലോമ കോഴ്സുകളും വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മന:സംസ്കരണകലായോഗ പരിശീലനവും നടത്തും. ഇതോടനുബന്ധമായി പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുവാനുള്ള വിജ്ഞാനഗ്രാമം, ഇലക്കറികളെ കുറിച്ച് അറിവ് നല്കുന്ന ഇലയറിവ് ഗ്രാമം, ചക്ക പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കാനുള്ള പ്ലാവ് ഗ്രാമം, സാംസ്കാരിക ഗ്രാമം, സാന്ത്വനഗ്രാമം തുടങ്ങിയ പരിപാടികളും കണ്ണൂര്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറി, നവോത്ഥാനപതിപ്പ് പ്രസിദ്ധീകരണവും ഇതോടൊപ്പം നടത്തും. പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9495057892, 9744194269 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തില്‍ എം.എം.സുരേശന് മാസ്റ്റര്‍, പ്രൊഫ കെ.രാമചന്ദ്രന്, കെ.വി.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: