തലശ്ശേരി: തലശ്ശേരിയില്‍ സിപിഎമ്മിന്റെ അഴിഞ്ഞാട്ടം തുടരുന്നു. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ലസിതാ പാലക്കലിന്റെ എരഞ്ഞോളി മലാലിലുള്ള പാലക്കല്‍ വീട്ടിന് നേരെയാണ് വീണ്ടും അക്രമം നടന്നത്. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ലസിത ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച സിപിഎം അക്രമവിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് അക്രമം നടത്തിയത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ മുഴുവന്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പും സിപിഎം സംഘം ഈ വീടിന് നേരെ അക്രമവും കിണറ്റില്‍ മാലിന്യ നിക്ഷേപവും നടത്തിയിരുന്നു. കൂടാതെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. ഈ വീടിന് നെരെയും മഹിളാ മോര്‍ച്ച നേതാവിന് നേരെയും സിപിഎം നടത്തിവരുന്ന അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ നിരവധി പരാതികള്‍ പോലീസിന് നല്‍കിയിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ ശക്തമായ യാതൊരു നടപടിയും കൈക്കൊള്ളാത്തതാണ് അക്രമങ്ങള്‍ തുടരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: