കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. സൂപ്രണ്ട് കെ.സി.എസ് പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി.എസ് പിള്ള, പ്രസന്നകുമാര്‍ എന്നിവരാണ് പിടിയിലായത്.
കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നാം പ്രതിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ തങ്കപ്പനെ മാപ്പ് സാക്ഷിയാക്കാനാണ് സി.ബി.ഐയുടെ തീരുമാനം. രാജ്യാന്തര കള്ളക്കടത്തിന് കൂട്ടു നിന്നുവെന്നതാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം.
2009 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 22 തവണയായി 28 കോടി രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയിരുന്നു. ചെന്നൈയില്‍ വച്ചാണ് സാധനങ്ങള്‍ വിറ്റഴിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: