വായനാ വാരാചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

Saturday 18 June 2016 10:57 pm IST

കണ്ണൂര്‍: ജില്ലയിലെ വായനാ വാരാചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. മാടായി ഗവ. എച്ച്എസ്എസില്‍ ഉച്ചക്ക് 2.30ന് പരിസ്ഥിതി പുസ്തക വായനാ മത്സരം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ തല ഉദ്ഘാടനം നാളെ കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസിലാണ്. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അധ്യക്ഷനായിരിക്കും. മുഖ്യാതിഥി കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര മുഖ്യപ്രഭാഷണം നടത്തും. പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം ആര്‍ പ്രഭാകരന്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ, പഞ്ചായത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, അക്ഷയ, കാന്‍ഫെഡ്, നെഹ്രു യുവ കേന്ദ്ര എന്നിവ സംയുക്തമായാണ് വായനാ വാരാചണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനിത വായനകൂട്ടായ്മ, പ്രഭാഷണം, ലൈബ്രറി പുസ്തക വിതരണം, വായനാ മത്സരം, കവിതാലാപന മത്‌സരം, പുസ്തക പ്രദര്‍ശനം, കുടുംബശ്രീ ഉല്‍പ്പന്ന പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.