തിരുവനന്തപുരം: സെന്‍സര്‍ ബോര്ഡിനെതിര പ്രതിഷേധവുമായി ഫെഫ്ക രംഗത്ത്. ‘കഥകളി’ എന്ന സിനിമയ്ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേയാണു ഫെഫ്ക പ്രതിഷേധവുമായെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ബോര്‍ഡിന്റെ ഓഫീസ് ഉപരോധിക്കും. പ്രമുഖരായ സിനിമാ പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.
അംഗപരിമിതനായ സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത ‘കഥകളി’ എന്ന സിനിമയില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താലാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. സിനിമ കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സംസ്ഥാന പ്രതിനിധി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും ഫെഫ്ക പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്നു സംവിധായകന് ബി.ഉണ്ണികൃഷ്ണന് ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: