മലയോര മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

Sunday 19 June 2016 3:21 pm IST

കരുവാരകുണ്ട്: വൈദ്യുതി മുടക്കം കാരണം പൊറുതിമുട്ടി ജനം. തുടര്‍ച്ചയായി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റംസാന്‍ നോമ്പ് തുടങ്ങിയതോടെ വൈദ്യുതി മുടക്കം ജനങ്ങളെ വല്ലാതെ ദുരിതത്തിലാക്കുന്നു. കൃത്യമായി സമയമൊന്നും ഇല്ലാതെ രാവും പകലും ഒരുപോലെ വൈദ്യുതി മുടങ്ങുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. വോള്‍ട്ടേജ് ക്ഷാമവും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്‌കൂളിലേക്ക് ആവശ്യമായി വരുന്ന വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഓഫീസ് പ്രവര്‍ത്തനങ്ങളെയും വരെ വൈദ്യുതി മുടക്കം താറുമാറാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിക്കുന്നു. രാത്രി സമയങ്ങളില്‍ മഴകൂടിയായതോടെ കച്ചവടം നടത്താന്‍ കഴിയാതെയും കടകളടച്ച് പോകുന്നതിനും പ്രയാസമാണ്. വീട്ടമ്മമാരുടെ ദുരിതവും ഇരട്ടിയായി. വൈദ്യുതി മുടങ്ങിയാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കുകയാണെമന്ന പരാതിയുമുണ്ട്. മഴക്കാലത്തില്‍ തന്നെ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള മരച്ചില്ലകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാത്തതാണ് തുടര്‍ച്ചയായി വൈദ്യുതി മുടങ്ങാന്‍ കാരണം. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.