ചക്കരക്കല്ല്: വായനാദിനമായ ഇന്നലെ കണ്ണൂര്‍ വായനശാലകള്‍ക്കു നേരെ ബോംബേറ്. പെരളശ്ശേരി മൂന്നാംപാലത്തില്‍ നവജീവന്‍ വായനശാലക്കും ചെമ്പിലോട് കെ.പി.മുരളീധരന് സ്മാരക മന്ദിരത്തിലെ വായനശാലക്കും നേരെയാണ് ബോംബേറുണ്ടായത്. നാടന്‍ ബോംബാണ് എറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തില്‍ നവജീവന്‍ വായനശാലാ കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു. അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ നിഗമനം. ജനങ്ങള്‍ വായിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ സിപി.എമ്മാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദളിത് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമവും വായനശാലകള്‍ക്കു നേരെയുള്ള അക്രമവും സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: