ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ആയുഷ് സര്‍വകലാശാല ഹരിയാനയില്‍. കുരുക്ഷേത്രയിലെ ശ്രീകൃഷ്ണ ആയുര്‍വേദ കോളേജ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഹരിയാനയ്ക്ക് സ്വപ്ന സാക്ഷാല്‍ക്കാരം കൈവരുന്നത്.
ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ, യുനാനി, യോഗ തുടങ്ങി ആയുഷ് വിഭാഗത്തിന് കീഴിലുള്ള എല്ലാ കോഴ്സുകളും ശ്രീകൃഷ്ണ ആയുഷ് സര്‍വകലാശാലയിലും ലഭിക്കും. ഇതില്‍ പഞ്ചകര്‍മ്മ ചികിത്സയും ശസ്ത്രക്രിയകളും, ശരീര ഘടനയും, ശരീരശാസ്ത്രവും ഉള്‍പ്പെടുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി അനില്‍ വിജ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കും.
സര്‍വ്വകലാശാലയില്‍ ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ടായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ട് സര്‍ക്കാര്‍ കോളേജുകളടക്കം പത്ത് ആയുര്‍വ്വേദ കോളേജും ഒരു ഹോമിയോപ്പതി കോളേജും ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: