ഭാവി തലമുറയ്ക്കുവേണ്ടി ഭൂമിയെ സംരക്ഷിക്കണം

Sunday 19 June 2016 7:07 pm IST

അമ്പലപ്പുഴ: മനുഷ്യന്റെ അതിരില്ലാത്ത ആര്‍ത്തിക്കും സുഖങ്ങള്‍ക്കും വേണ്ടി ഭൂമിയുടെ മേലുള്ള കയ്യേറ്റം അധിരിക്കുകയാണെന്നും അതിലൂടെ ഭാവി തലമുറയുടെ ജീവിതം ദുസ്സഹമായിത്തീ രുകയാണെന്നും കേരളാ സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രൊഫ. തങ്കമണി പറഞ്ഞു. നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ ' എ ടീച്ചര്‍ എ ഷാഡോ ' പരിപാടിയില്‍ അദ്ധ്യാപകരോട് സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ തങ്കമണി. വരും തലമുറയെ പ്രകൃതിയുടെ കാവലാളാക്കി മാറ്റുന്നതില്‍ അദ്ധ്യാപകര്‍ക്ക് അദ്വിതീയ പങ്കാണുള്ളത്. ഒരു വടവൃക്ഷം കണക്കെ അദ്ധ്യാപകര്‍ വരും തലമുറക്ക് തണല്‍ വിരിക്കേണ്ടവരാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. നൗഷാദ്, അഡ്മിനിസ്‌ട്രേറ്റര്‍ സബീര്‍ ഖാന്‍, വൈസ് പ്രിന്‍സിപ്പാള്‍ വിജയശ്രീ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഫലവൃക്ഷത്തൈകളുടെ നടീല്‍ കര്‍മ്മത്തിന് പ്രൊഫസര്‍ തങ്കമണി, ഐഡിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.