വേണ്ടത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: സ്വാമി വിവിക്താനന്ദ സരസ്വതി

Sunday 19 June 2016 7:09 pm IST

ആലപ്പുഴ: കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനുതകുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണു ചിന്മയ വിദ്യാലയങ്ങളിലൂടെ സ്വാമി ചിന്മയാനന്ദന്‍ ലക്ഷ്യമിട്ടതെന്നു ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി. ചിന്മയ വിദ്യാലയത്തിന്റെ 40ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസ്സിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും വികാസത്തിലൂടെ മാത്രമേ സമഗ്ര മനുഷ്യനാകാന്‍ കഴിയു. അവിടെയാണു വിദ്യ പക്വത പ്രാപിക്കുകയെന്നും സ്വാമി പറഞ്ഞു. എം.കെ. ഭാസ്‌ക്കരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ജീവനക്കാരെയും ചിന്മയ ട്രസ്റ്റ് ചീഫ് സേവക് ആര്‍. സുരേഷ് മോഹന്‍ ആദരിച്ചു. ആര്‍. നാരായണപിള്ള, എം.ആര്‍. മാധവന്‍ നായര്‍, പ്രഫ. ആര്‍. ജിതേന്ദ്രവര്‍മ, ഡോ.കെ.പി. ഹെഗ്‌ഡേ, എസ്. കൃഷ്ണകുമാര്‍ കെ.എസ്. പ്രദീപ്, ജനറല്‍ കണ്‍വീനര്‍ പി. വെങ്കിട്ടരാമയ്യര്‍, പ്രിന്‍സിപ്പല്‍ എസ്. ലാലി, മുന്‍ പ്രിന്‍സിപ്പല്‍മാരായ കെ. രാജേന്ദ്രപ്രസാദ്, കെ. ശ്രീകുമാരി, കെ.ആര്‍. ചന്ദ്രമതി, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ഡോ. ദീപു ദേവ്, ഡോ. അമൃതകൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.